Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction Of The Hanging

Kozhikode

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ തൂ​ക്കുവേ​ലി നി​ർ​മാ​ണ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും

ച​ക്കി​ട്ട​പാ​റ: ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യും സം​ശ​യ​വും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ തൂ​ക്കുവേ​ലി നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ എം. ​ജോ​ഷി​ൽ വ്യ​ക്ത​മാ​ക്കി. കൃ​ഷി ഭൂ​മി​യു​ടെ​യും വ​ന​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​യി​ൽ തൂ​ക്കു വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ൽ ഉ​യ​ർ​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ന്ന​ലെ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ, വ​നം, കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കൃ​ഷി​ക്കാ​രു​ടെ ഭൂ ​അ​തി​ർ​ത്തി​യി​ൽ തൂ​ക്കു വേ​ലി നി​ർ​മി​ക്കു​ന്ന ഭാ​ഗം വ​നാ​തി​ർ​ത്തി​യാ​യി ഭാ​വി​യി​ൽ നി​ർ​ണ​യി​ക്ക​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മാ​യി ഉ​യ​ർ​ന്ന​ത്.

ഇ​തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ക​ർ​ഷ​ക​ർ​ക്കും കൃ​ഷി​ക്കും സം​രം​ക്ഷ​ണം ന​ൽ​ക​ലാ​ണ് തൂ​ക്കു വേ​ലി നി​ർ​മാ​ണ​മെ​ന്നും ഇ​ത് കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ രീ​തി​യി​ൽ മി​നു​റ്റ്സി​ൽ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു. തൂ​ക്കു വേ​ലി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​മ്പ​നോ​ട​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ വ​നം, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ അ​ധി​കൃ​ത​ർ ഭൂ ​കൈ​വ​ശ​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

തൂ​ക്കു വേ​ലി നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കും. ല​ക്ഷ്യ​മി​ട്ട​തി​ൽ പ​കു​തി​യോ​ളം ഭാ​ഗം പൂ​ർ​ത്തി​യാ​യി. ഇ​ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി​യും ഉ​ട​ൻ ആ​രം​ഭി​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ര​ണം ന​ശി​ച്ച കൃ​ഷി​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര അ​പേ​ക്ഷ​ക​ളി​ൽ മേ​ൽ ഫ​ണ്ട് ഉ​ട​നെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

കു​ര​ങ്ങു​ക​ള​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ഭൂ​മി​യി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ലെ മ​ര​ക്കൊ​മ്പു​ക​ൾ വ​നം വ​കു​പ്പി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ പ​ഞ്ചാ​യ​ത്തും പൊ​തു​ജ​ന​ങ്ങ​ളും ചേ​ർ​ന്ന് സ​ഹ​ക​രി​ച്ച് നീ​ക്കം ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട നി​യ​ന്ത്ര​ണ​ത്തി​ൽ മാ​റ്റം വ​രു​ന്ന​തോ​ടെ മു​തു​കാ​ട് - പ​യ്യാ​നി​ക്കോ​ട്ട ഭാ​ഗ​ത്തെ തൂ​ക്കു വേ​ലി നി​ർ​മാ​ണ ടെ​ൻ​ഡ​ർ ന​ട​പ​ടി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, പി.​സി. സു​രാ​ജ​ൻ, കെ.​എ. ജോ​സ് കു​ട്ടി, ബി​ന്ദു വ​ത്സ​ൻ, രാ​ജീ​വ് തോ​മ​സ്, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ആ​വ​ള ഹ​മീ​ദ്, ജി​ൻ​സി മ​നോ​ജ്, എ.​ജി. രാ​ജ​ൻ, പി.​എം. ജോ​സ​ഫ്, ബാ​ബു കൂ​ന​ന്ത​ടം, റെ​ജി കോ​ച്ചേ​രി, എ.​ജി. ഭാ​സ്‌​ക​ര​ൻ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ മാ​ത്യു പേ​ഴ്ത്തി​ങ്ക​ൽ, മ​നോ​ജ് കും​ബ്ലാ​നി, കെ.​ഡി. മ​ത്താ​യി, ടോ​മി മ​ണ്ണൂ​ർ, വി.​വി. ഷാ​ജു, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ.​സി. സു​ധീ​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എ​സ്.​എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up